Pages

29 December 2011

അവഗണന

നീ, പോ......
വാക്കുകള്‍, ചെയ്തികള്‍
പ്രകടമാകുന്ന
ബഹിര്‍ മുഖങ്ങള്‍
സ്നേഹം......
വശീകരണം.....
ഉള്ളിലോ പുകയുന്ന
ത്രിശൂലം!
പരിഹാസം......
നീരസം......
എല്ലാം ഇവളുടെ
സഹചാരികള്‍,
സന്തതികള്‍!
ബാര്‍ണര്‍ധ്ഷയുടെ
വാക്കുകളില്‍;
സഹചാരിയോട്
ചെയ്യുന്ന ഭീമ
പാപമാണ്.
ഒടുവില്‍;
ഇവളുടെ വാഹാരത്തില്‍
ഭസ്മമായ് പലരും
ചിതറുന്ന ധൂളിപോലെ......
ദീന രോധങ്ങള്‍......
അവളുടെ അട്ടഹാസ-
മാറ്റൊലിയില്‍
ഞെരിഞ്ഞമരും
അനാഥമായ്......!!

28 December 2011

മൃതി

സെകന്റ്റ്കള്‍ മരിക്കുന്നു,
മിനുട്ടുകള്‍ക്ക് വേണ്ടി.
മിനുട്ടുകള്‍ മണിക്കൂറുകള്‍ക്ക്,
ഓര്‍മ്മകള)കുന്നു.
മണിക്കൂറുകള്‍ മൃതിയടയുന്നു,
വര്‍ഷങ്ങള്‍ക്കു വേണ്ടി.
വര്‍ഷങ്ങളോ?
കാലാന്തരത്തില്‍ ലയിക്കുന്നു.
ഇലകള്‍ പൊഴിയുന്നു,
ശരത് കാലത്തിലെ മാരുതന് വേണ്ടി.
ഋതുഭേദങ്ങള്‍ മാറിമറയുന്നു,
വൃഥിവിയുടെ പുനര്‍ജനിക്ക്.
മഴതുള്ളികള്‍ നിവതിക്കുന്നു,
അനന്തതയുടെ കണ്ണീരൊപ്പാന്‍ .
റോസാദളങ്ങള്‍ കൊഴിയുന്നു,
ഉഷ്ണത്തിന്റെ വിശപ്പകറാന്‍ .
ഭൂമി അശ്രു പൊഴിക്കുന്നു,
മര്‍ത്ത്യന്റെ ക്രൂരകൃത്യങ്ങളാല്‍......
മനുഷ്യന്‍ ശ്വസിക്കുന്നു,
കാലന്റെ ഭാജനത്തിന് വേണ്ടി.
മരണം അട്ടഹസിക്കുന്നു,
മനുഷ്യാത്മാവ് നോക്കി.

03 November 2011

ചെറുത്

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അരയാല്‍ മരത്തിനു മഷി തണ്ടിനെ കണ്ടപ്പോള്‍ പാവം തോന്നി .ആല്‍മരം ചോദിച്ചു : " നിന്നെയൊക്കെ ദൈവം സൃഷ്ട്ടിച്ചത് എന്തിനാണ് ? ഈ ഭൂമിയില്‍ എന്തു പ്രസക്തിയാണ് നിനക്കുള്ളത്? എന്നെ നോക്ക് .എത്ര മഹാന്മാരാണ് എന്നെ അന്വേഷിച്ചു വരുന്നത്. എത്ര സന്യാസികളാണ് എന്‍റെ തണലില്‍ ധ്യാനിച്ചിരുന്നിട്ടുള്ളത്‌. നിന്നെ തേടി ആരു വരും ? "

മഷിതണ്ടിനു ആല്‍മരത്തോടും പാവം തോന്നി . ചിലതോര്‍ത്തപ്പോള്‍  ചിരിയും വന്നു 
. മഷി തണ്ട് പറഞ്ഞു : 
" എന്നെ അന്വേഷിച്ചു കുട്ടികള്‍ വരുമല്ലോ . 
കുട്ടികള്‍ക്ക് കൈയെത്താത്ത ഉയരത്തിലല്ലേ നിന്‍റെ ഇലകള്‍ ? അഥവാ കിട്ടിയാല്‍ത്തന്നെ അവര്‍ക്കെന്തു പ്രയോജനം ? നീരില്ലാത്ത ഇലകളാണ് നിന്‍റെത്. ആര്‍ദ്രതയുമില്ല. ലോഹപ്പാളി  പോലിരിക്കും .അതുകൊണ്ട് സ്ലേറ്റ് മായ്ക്കാന്‍  പറ്റില്ലല്ലോ.  സ്ലേറ്റ് മായ്ക്കാനാണ് കുട്ടികള്‍ എന്നെ അന്വേഷിച്ചു വരുന്നത് . മായ്ച്ച സ്ലേറ്റില്‍ നിന്നാണ് ആല്‍മരം പോലും പിറക്കുക."

02 October 2011

പ്രണയം






നിന്‍റെ പ്രണയം
വിത്തിലൊളിപ്പിച്ച വൃക്ഷമായ്
എന്നിലെന്നുമുണ്ട്.
നിറയെ പൂക്കുകയും, തളിര്‍ക്കുകയും ചെയ്ത് 
ചിത്രശലഭങ്ങളെ വിരുന്നൂട്ടിയങ്ങനെ......
അതുകൊണ്ട്,
ഒരിക്കലും ഉപമിക്കില്ല ഞാന്‍ 
നിന്‍റെ പ്രണയത്തെ 
വേനലിനോട്.

21 August 2011

Mind You


Being simple and humble,
Joys can you double.
Greed and want take you to trouble.
Mind you !

Its a ship with no anchor.
Any time no matter,
Hold back your mind,
For piece can you find,
When sound is your mind.

" Live and let live "
take that your motto
For only can love bring
Peace , around and within.

Children , do ponder
Why there is a disaster?
For only can "you"
Save the sinking future.

28 July 2011

ഇളം മനസ്സ്

 പൊടുന്നനെയാണ്   പെരുമണ്ണിലെ പള്ളിക്കൂടത്തിലെ 

ഒമ്പത്നാല് മണി പൂക്കള്‍ ആകാശചെരുവിലെ 

കണ്ണീര്‍  നക്ഷത്രങ്ങളായിമാറിയത്.

അതിലൊരു കണ്ണീര്‍ നക്ഷത്രം മാത്രം 

തെല്ലകലെയുള്ള ചന്ദ്രക്കലയുടെ അടുത്തായിരുന്നു !

ആ കുഞ്ഞു നക്ഷത്രം കണ്ണീര്‍ തൂവിക്കൊണ്ട് ചോദിച്ചു :

" എന്തേ, എന്നെ മാത്രം തനിച്ചാക്കിയത് ?
                       
ആരാണ് .. ആരാണ് എന്നെ ആരാണ് എന്‍റെ 

കൂട്ടുകാരില്‍ നിന്നും  അകറ്റി മാറ്റിയത് ..... ? "

ആകാശത്തിനും ഭൂമിക്കും നാനായവന്
 

ഒന്നുമുരിയാടാനാവാതെ ആത്മനിന്ദയോടെ തല കുനിച്ചു നിന്നു..