Pages

28 July 2011

ഇളം മനസ്സ്

 പൊടുന്നനെയാണ്   പെരുമണ്ണിലെ പള്ളിക്കൂടത്തിലെ 

ഒമ്പത്നാല് മണി പൂക്കള്‍ ആകാശചെരുവിലെ 

കണ്ണീര്‍  നക്ഷത്രങ്ങളായിമാറിയത്.

അതിലൊരു കണ്ണീര്‍ നക്ഷത്രം മാത്രം 

തെല്ലകലെയുള്ള ചന്ദ്രക്കലയുടെ അടുത്തായിരുന്നു !

ആ കുഞ്ഞു നക്ഷത്രം കണ്ണീര്‍ തൂവിക്കൊണ്ട് ചോദിച്ചു :

" എന്തേ, എന്നെ മാത്രം തനിച്ചാക്കിയത് ?
                       
ആരാണ് .. ആരാണ് എന്നെ ആരാണ് എന്‍റെ 

കൂട്ടുകാരില്‍ നിന്നും  അകറ്റി മാറ്റിയത് ..... ? "

ആകാശത്തിനും ഭൂമിക്കും നാനായവന്
 

ഒന്നുമുരിയാടാനാവാതെ ആത്മനിന്ദയോടെ തല കുനിച്ചു നിന്നു..



1 comment:

HA!fA ZUbA!R said...

ഹൃദയം മുറി പ്പെടുത്തുന്ന ആ ഓര്‍മ്മകള്‍ ഇനി ഉണ്ടാവാതിരിക്കട്ടെ !!