Pages

28 December 2011

മൃതി

സെകന്റ്റ്കള്‍ മരിക്കുന്നു,
മിനുട്ടുകള്‍ക്ക് വേണ്ടി.
മിനുട്ടുകള്‍ മണിക്കൂറുകള്‍ക്ക്,
ഓര്‍മ്മകള)കുന്നു.
മണിക്കൂറുകള്‍ മൃതിയടയുന്നു,
വര്‍ഷങ്ങള്‍ക്കു വേണ്ടി.
വര്‍ഷങ്ങളോ?
കാലാന്തരത്തില്‍ ലയിക്കുന്നു.
ഇലകള്‍ പൊഴിയുന്നു,
ശരത് കാലത്തിലെ മാരുതന് വേണ്ടി.
ഋതുഭേദങ്ങള്‍ മാറിമറയുന്നു,
വൃഥിവിയുടെ പുനര്‍ജനിക്ക്.
മഴതുള്ളികള്‍ നിവതിക്കുന്നു,
അനന്തതയുടെ കണ്ണീരൊപ്പാന്‍ .
റോസാദളങ്ങള്‍ കൊഴിയുന്നു,
ഉഷ്ണത്തിന്റെ വിശപ്പകറാന്‍ .
ഭൂമി അശ്രു പൊഴിക്കുന്നു,
മര്‍ത്ത്യന്റെ ക്രൂരകൃത്യങ്ങളാല്‍......
മനുഷ്യന്‍ ശ്വസിക്കുന്നു,
കാലന്റെ ഭാജനത്തിന് വേണ്ടി.
മരണം അട്ടഹസിക്കുന്നു,
മനുഷ്യാത്മാവ് നോക്കി.

No comments: