പടിയിറങ്ങാന്‍ പ്രവേശം കൊള്ളുമ്പോള്‍
പിടയുന്നു ഹൃദയം തുടിക്കുന്നു .
പേരറിയാത്തൊരു നൊമ്പരത്തില്‍ നീറുന്നു
പിരിയാതിരുന്നെങ്കില്‍.......
ഇന്നലകള്‍....... സൗഹൃദത്തിന്‍റെ
നാളുകളിലെ നല്ല ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കുമ്പോള്‍
ആ ഉല്ലാസ നാളുകളിലേക്ക് തിരിഞ്ഞു
നടക്കാന്‍ കൊതിക്കുന്നു .
കൊഴിയാന്‍ തുടങ്ങിയ ചിറകുള്ള
സ്വപ്നങ്ങളെ പുതുക്കാന്‍ കൊതിക്കുന്നു .
ഗുരുമാതാക്കളുടെ സ്നേഹ വാത്സല്യ ശാസനങ്ങള്‍
നഷ്ട്ടമാവാതിരിക്കാന്‍ കൊതിക്കുന്നു
അറിഞ്ഞുമറിയാതെയും ചെയ്തപരാധങ്ങള്‍
ഏറ്റുപറഞ്ഞ് കരയാന്‍ കൊതിക്കുന്നു .
കണ്ണുകളറിയാതെ കവിളുകളറിയാതെ കരയുന്നു .
വേദനയാല്‍ മനം പൊട്ടുമ്പോഴും
ചിരിതൂകിയാത്രാമോഴിയോതുന്നു .
എന്‍ നേര്‍ക്കു നീട്ടിയ ഓരോ താളിലും
വിറയ്ക്കുന്ന വിരലാല്‍ എഴുതുന്നു
"ഓര്‍ക്കുക വല്ലപ്പോഴും-"
