Pages

30 March 2011

പടിയിറങ്ങുമ്പോള്‍

പടിയിറങ്ങാന്‍ പ്രവേശം കൊള്ളുമ്പോള്‍
പിടയുന്നു ഹൃദയം തുടിക്കുന്നു .
പേരറിയാത്തൊരു നൊമ്പരത്തില്‍ നീറുന്നു
പിരിയാതിരുന്നെങ്കില്‍.......
ഇന്നലകള്‍....... സൗഹൃദത്തിന്‍റെ 
നാളുകളിലെ നല്ല ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കുമ്പോള്‍ 
ആ ഉല്ലാസ നാളുകളിലേക്ക് തിരിഞ്ഞു 
നടക്കാന്‍ കൊതിക്കുന്നു .
കൊഴിയാന്‍ തുടങ്ങിയ ചിറകുള്ള 
സ്വപ്നങ്ങളെ പുതുക്കാന്‍ കൊതിക്കുന്നു .
              ഗുരുമാതാക്കളുടെ സ്നേഹ വാത്സല്യ ശാസനങ്ങള്‍ 
              നഷ്ട്ടമാവാതിരിക്കാന്‍ കൊതിക്കുന്നു 
              അറിഞ്ഞുമറിയാതെയും ചെയ്തപരാധങ്ങള്‍
              ഏറ്റുപറഞ്ഞ് കരയാന്‍ കൊതിക്കുന്നു .
              കണ്ണുകളറിയാതെ കവിളുകളറിയാതെ കരയുന്നു .
              വേദനയാല്‍ മനം പൊട്ടുമ്പോഴും 
              ചിരിതൂകിയാത്രാമോഴിയോതുന്നു .
              എന്‍ നേര്‍ക്കു നീട്ടിയ ഓരോ താളിലും 
              വിറയ്ക്കുന്ന വിരലാല്‍ എഴുതുന്നു 
              "ഓര്‍ക്കുക വല്ലപ്പോഴും-"

No comments: