വെളുത്തു വിളറിയ
ഹിമ കണങ്ങള്‍
ശീത കാലത്തെ
പ്രതിഷ്ട്ടിച്ചു !
കറുത്തിരുണ്ട
മേഘപാളികള്‍ !
മഴയെ കുറിച്ച്
പറഞ്ഞടങ്ങി
മാറുന്ന ചിന്തകള്‍
പരിണാമത്തെയും
ചലനമാരംഭിക്കുന്ന
തൂലിക
വിപ്ലവങ്ങളെയും കുറിച്ചിടുന്നു
മുഴങ്ങുന്ന വെടിയുണ്ട
ചരമത്തെ തച്ചുണര്‍ത്തി
ആഞ്ഞടിക്കുന്ന കാറ്റിന്‍
പര്യാവസനം
ശാന്തതക്ക് വഴിമാറുന്നു
ആടിയുലയുന്ന ചില്ലകള്‍
മന്ദമാരുതനില്‍
ഉണര്‍വേകി
ഒളിഞ്ഞു നോക്കുന്ന
ചന്ദ്രക്കല
പുതുമാസത്തെ
അറിവേകി
പാറികളിക്കുന്ന
ത്രിവര്‍ണ്ണ പതാകത്തന്‍
ചക്രം
ഭാരതത്തെയും
ഉച്ചിയിലുയര്‍ന്ന ഹരിത
വര്‍ണ്ണം
മഹാപ്രസ്ഥാനത്തെയും
പ്രതിഷ്ട്ടിച്ചു .
1 comment:
Awesome yaar..keep goin.....
Post a Comment